തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3428 ആണ്. തൃശൂർ സ്വദേശികളായ 108 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10191 ആണ്. അസുഖബാധിതരായ 6655 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 469 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: ഡെസ്സി കുപ്പ കുട്ടനെല്ലൂർ ക്ലസ്റ്റർ 5, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 5, ജി.എച്ച് തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, ടി.ടി. ദേവസ്സി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 434. ആരോഗ്യ പ്രവർത്തകർ-11, ഫ്രൻറ്ലൈൻ വർക്കർ 2, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിലുള്ള 31 പുരുഷൻ മാരും 26 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 23 ആൺകുട്ടികളും 15 പെൺകുട്ടികളും ഉണ്ട്.രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-167, 2 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-53, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-56, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-115, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-148, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-225, സി.എഫ്.എൽ.ടി.സി കൊരട്ടി-40, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-263, സി.എഫ്.എൽ.ടി.സി നാട്ടിക-389, എം.എം. എം.കോവിഡ് കെയർ സെന്റർ തൃശൂർ-56, ജി.എച്ച് തൃശൂർ-20, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-67, ചാവക്കാട് താലൂക്ക് ആശുപത്രി-35, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-4, ജി.എച്ച്. ഇരിങ്ങാലക്കുട-14, അമല ആശുപത്രി-21, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-66, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-12, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ-4, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2. ഹോം ഐസോലേഷൻ: 1036.9256 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 285 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച 1501 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1950 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 136,668 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച 463 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 81,039 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 110 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 310 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.