ഇരിങ്ങാലക്കുട :കെ.എസ്.ആർ.ടി.സി യുടെ ഇരിങ്ങാലക്കുട – തൃപ്രയാർ -ചാലക്കുടി അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സ് സർവീസിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. യാത്രക്കിടയിൽ എവിടെയും ഇറങ്ങുവാനും, എവിടെ നിന്ന് കയറുവാനും കഴിയും എന്നതാണ് ഈ സർവീസിന്റെ പ്രേത്യേകത. ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 6.30 തൃപ്രയാർക്ക് സർവീസ് ആരംഭിച്ച് അവിടെനിന്നും തൃപ്രയാർ — ചാലക്കുടി സർവീസ് റൂട്ടിൽ സർവീസ് നടത്തും. വൈകിട്ടു 7.55 ന് തൃപ്രയാറിൽ നിന്ന് പുറപ്പെട്ടു ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കും. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ വച്ച് നടന്ന ഉദ്‌ഘാടനചടങ്ങിൽ വച്ച് എം. എൽ. എ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്‌കുമാർ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ പി. വി. ശിവകുമാർ, കെ. എസ്. ആർ. ടി. സി. ചാലക്കുടി എ. ടി. ഒ ടി. കെ. സന്തോഷ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻ ചാർജ് പി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കെ. എസ്. ആർ. ടി. സി ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.