Home NEWS തൃശൂർ ജില്ലയിൽ 263 പേർക്ക് കൂടി കോവിഡ്.220 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ 263 പേർക്ക് കൂടി കോവിഡ്.220 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച (16/09/2020) 263 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 256 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: എലൈറ്റ് ക്ലസ്റ്റർ (രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 4, ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ) കൊടുങ്ങല്ലൂർ-1, പരുത്തിപ്പാറ കുമരനെല്ലൂർ -1, ജൂബിലി തൃശൂർ-1. മറ്റ് സമ്പർക്ക കേസുകൾ 236. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 5 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 89, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-38, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-41, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-60, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 54, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-214, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-83, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-150, സി.എഫ്.എൽ.ടി.സി കൊരട്ടി-87, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–281, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-44, ജി.എച്ച് തൃശൂർ-12, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -42, ചാവക്കാട് താലൂക്ക് ആശുപത്രി -20, ചാലക്കുടി താലൂക്ക് ആശുപത്രി -17, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട -15, ഡി.എച്ച്. വടക്കാഞ്ചേരി -4, അമല ആശുപത്രി-5, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-35, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -22, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4, സി.എഫ്.എൽ.ടി.സി നാട്ടിക -43. 582 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
9593 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 180 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ബുധനാഴ്ച 1748 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2181 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 119193 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 394 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 81 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 349 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു

Exit mobile version