തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 14) 161 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6935 ആണ്. ഇതുവരെ രോഗമുക്തരായത് 4757 പേർ.തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 157 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2 , കെഇപിഎ ക്ലസ്റ്റർ 1, വൈമാൾ ക്ലസ്റ്റർ 1, ക്രാഫ്റ്റ് ആശുപത്രി ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, മറ്റ് സമ്പർക്ക കേസുകൾ 145, ആരോഗ്യ പ്രവർത്തകർ-5, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 60 വയസ്സിന് മുകളിൽ 9 പുരുഷൻമാരും 9 സ്ത്രീകളും 10 വയസ്സിന് താഴെ 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും കഴിയുന്നവർ.ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 100, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 40, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -40, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-210, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-101, സി.എഫ്.എൽ.ടി.സി കൊരട്ടി – 65, പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ -243, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -45, ജി.എച്ച് തൃശൂർ -8, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -46, ചാവക്കാട് താലൂക്ക് ആശുപത്രി -28, ചാലക്കുടി താലൂക്ക് ആശുപത്രി -16, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട -15, ഡി .എച്ച്. വടക്കാഞ്ചേരി -4, അമല ആശുപത്രി-4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -34, മദർ ആശുപത്രി -1 , സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -25, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1 , രാജാ ആശുപത്രി ചാവക്കാട് – 1 , ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 1.610 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9465 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 195 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച 923 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1120 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 114999 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 326 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 58 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 270 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.