Home NEWS ലോക ഫിസിയോ തെറപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോ...

ലോക ഫിസിയോ തെറപ്പി ദിനത്തിൽ പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോ തെറപ്പി ഡിപ്പാർട്മെന്റിന്റെ ഉദ്ഘടനം നിർവഹിച്ചു.

പുല്ലൂർ:ഇന്ന് സെപ്തംബർ 8 ലോക ഫിസിയോ തെറപ്പി ദിനം…”ശരീരവും മനസ്സും മുന്നോട്ട് ചലിപ്പിക്കാം, നമുക്കൊരുമിച്ച് എന്നതാണ് ഈ വർഷത്തെ ഫിസിയോ തെറപ്പി ദിന സന്ദേശം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശരീരവും മനസും തളരുന്നവർക്ക് ഫിസിയോ തെറപ്പി ഒരനുഗ്രഹമാണ്. പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോ തെറപ്പി ഡിപ്പാർട്മെന്റിന്റെ ഉദ്ഘടനവും വെഞ്ചിരിപ്പും ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റവ. ഡോക്ടർ കിരൺ തട്ട്ല നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ.റീറ്റ CSS, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി CSS, ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ CSS, ഫിസിയോ തെറപ്പി ഇൻ ചാർജ് സിസ്റ്റർ പൗളി ജോർജ് CSS എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Exit mobile version