Home NEWS ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് സാനിറ്റൈസർ കം ടെമ്പറേച്ചർ സ്ക്രീനിങ് മെഷീൻ ഉപയോഗിക്കാം

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് സാനിറ്റൈസർ കം ടെമ്പറേച്ചർ സ്ക്രീനിങ് മെഷീൻ ഉപയോഗിക്കാം

ഇരിങ്ങാലക്കുട:പി. ആർ ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയുടെയും, ആർദ്രം സ്വാന്ത്വന പരിപാലനം കേന്ദ്രത്തിൻറെ നേതൃത്വത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ കം ടെമ്പറേച്ചർ സ്ക്രീനിങ് മെഷീൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് കൈമാറി .സാനിറ്റൈസർ ഉപയോഗിക്കുന്ന സമയത്ത് കയ്യിലുള്ള പേഴ്സും മറ്റു വസ്തുക്കളും അണുവിമുക്തം ആക്കുന്നതിനുള്ള യു വി സ്റ്റെറിലൈസേഷൻ യൂണിറ്റും ഈ മെഷീനിൽ ഒരുക്കിയിട്ടുണ്ട് .പി ആർ ബാലൻ മാസ്റ്ററുടെ എട്ടാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ വിവിധ മേഖലയിലുള്ള രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങളും കിറ്റുകളും വിതരണം ചെയ്തു .ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആർദ്രം ചെയർമാൻ ഉല്ലാസ് കടക്കാട്ട് , സെക്രട്ടറി ടി എൽ ജോർജ് ,വൈസ് ചെയർമാൻ ഒ എൻ അജിത്ത് ,കോഡിനേറ്റർ യു പ്രദീപ് മേനോൻ, സി പി എം ഏരിയ സെക്രട്ടറി പ്രേമരാജൻ ,ആശുപത്രി സൂപ്രണ്ട് മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version