ഇരിങ്ങാലക്കുട:കാർഷിക മേഖലയെ സംരക്ഷിക്കുക ,ആരോഗ്യ രക്ഷ ഉറപ്പ് വരുത്തുക ,കർഷക വിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കുക, തൊഴിലുറപ്പ് കൂലി അറുനൂറ് രൂപയാക്കുക,അർഹതപ്പെട്ടവർക്ക് സൗജന്യ റേഷൻ അനുവദിക്കുക ,പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന തൊഴിലാളി കർഷക ഐക്യദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ തല ഉദ്ഘാടനം ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് വെച്ച് കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു.CITU ഏരിയാ സെക്രട്ടറി കെ.എ.ഗോപി അദ്ധ്യക്ഷനായ സമരത്തിൽ കർഷക സംഘം നേതാക്കളായ എം.അനിൽകുമാർ, എം.ടി. വർഗ്ഗീസ് ,ടി.കെ.ശശിതുടങ്ങിയവർ സംസാരിച്ചു.കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ സ്വാഗതവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം മല്ലിക ചാത്തുകുട്ടി നന്ദിയും പറഞ്ഞു.