Home NEWS ഗ്രീൻ പുല്ലൂർ വാഴഗ്രാമം പദ്ധതി ആരംഭിച്ചു

ഗ്രീൻ പുല്ലൂർ വാഴഗ്രാമം പദ്ധതി ആരംഭിച്ചു

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയിൽ അണിചേർന്ന് കൊണ്ട് ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി കാൽ ലക്ഷം വാഴ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയായ വാഴഗ്രാമത്തിന്  തുടക്കം കുറിച്ചു .ആദ്യ ഘട്ടമായി 5000 വീടുകളിലേക്ക് നേരിട്ട് വാഴതൈകൾ എത്തിക്കുകയാണ് ഗ്രീൻ പുല്ലൂർ പ്രവർത്തകർ. പദ്ധതിയുടെ ഉദ്‌ഘാടനം ഊരകം ബ്രാഞ്ചിന് സമീപം  തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണൻ നിർവ്വഹിച്ചു .ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു .ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്‌ന സി.എസ് നന്ദിയും പറഞ്ഞു .ഭരണ സമിതി അംഗങ്ങളായ വാസന്തി അനിൽകുമാർ ,എൻ.കെ കൃഷ്ണൻ ,ഐ.എൻ രവി ,ശശി ടി .കെ ,സുജാത മുരളി,ഷീല ജയരാജ് ,രാധ സുബ്രമഹ്ണ്യൻ ,അനൂപ് പി.സി,അനീഷ് എം.സി ,രാജേഷ് പി.വി,തോമസ് കാട്ടൂക്കാരൻ   തുടങ്ങിയവർ നേതൃത്വം നൽകി .

Exit mobile version