Home NEWS ചാരായം വാറ്റുവാനായി സൂക്ഷിച്ച 425 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

ചാരായം വാറ്റുവാനായി സൂക്ഷിച്ച 425 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

ഇരിങ്ങാലക്കുട:തൃക്കൂർ വില്ലേജ് മതിക്കുന്ന് അമ്പലം ദേശത്ത് നിന്നും കാവിൽ വീട്ടിൽ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നും ഏഴു കന്നാസുകളിലായി 425 ലിറ്ററോളം മണ്ണിൽ കുഴിച്ചിട്ട, ചാരായം വാറ്റുന്നതാനുള്ള വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഇ.പി. ദിബോസ്, തൃശൂർ ഐ.ബിയിലെ പ്രിവൻ്റീവ് ഓഫീസർ കെ .എസ്സ്. ഷിബുവിൻ്റെ രഹസ്യവിവരത്തെ തുടർന്ന് കണ്ടെത്തി നശിപ്പിച്ചു . പറമ്പുടമസ്ഥനായ കാവിൽ ജോസ് എന്നയാളെ പ്രതി സ്ഥാനത്ത് ചേർത്ത് ഒരു അബ്കാരി കേസ് എടുത്തു. ടി കേസ് ഇരിങ്ങാലക്കുട റേഞ്ചിൽ CR.N0: 64 / 2020 ആയി രജിസ്റ്റർ ചെയ്തു. കേസ് എടുത്ത സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു രാജ്. വി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരുണ്ടായിരുന്നു.

Exit mobile version