ഇരിങ്ങാലക്കുട:തിരുവനന്തപുരം വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ബ്രാഞ്ചുകളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ആൽത്തറക്കൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഇരിങ്ങാലക്കുട, കെ.സി.പ്രേമരാജൻ ഠാണാവ് എന്നിവിടങ്ങളിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായി മൂവായിരത്തോളം പേർ 625 കേന്ദ്രങ്ങളിലായി അണിനിരന്നു.