ഇരിങ്ങാലക്കുട:സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥിയുടെ മരണത്തിൽ പി.എസ്.സി.യുടെ പങ്ക് കോടതിയുടെ നേതൃത്വത്തിൽ അന്വേഷിക്കപ്പെടണമെന്ന്, അനുശോചനം രേഖപ്പെടുത്തികൊണ്ട് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ ആവശ്യപ്പെട്ടു.
വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ വരുന്ന ഉദ്യോഗസ്ത്ഥ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കാണ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് കോടികൾ മുടക്കി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത്.റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾക്ക് പിന്നീട് എന്ത് സംഭവിയ്ക്കുന്നു. റാങ്ക് ലിസ്റ്റ് നിലനിൽക്കെ തന്നെ എന്ത്കൊണ്ട് പുതിയ പരീക്ഷ നോട്ടിഫിക്കേഷൻ നടത്തുന്നു.സി.പി.ഒ. ലിസ്റ്റ് കാലാവധി 2020 ജൂൺ വരെ ഉണ്ടായിരിക്കേ, 2019 ഡിസംബറിൽ പുതിയ പരീക്ഷ നോട്ടിഫിക്കേഷൻ വന്നിരുന്നു, നിലവിലുള്ള ലിസ്റ്റിലെ നിയമനങ്ങൾ പൂർത്തിയാക്കപ്പെടുന്നുമില്ല.കേരളത്തിലെ യുവജനങ്ങൾ പി.എസ്.സി.യെ സംശയത്തോടെ നോക്കുന്ന അവസ്ത്ഥ ഒഴിവാക്കപ്പെടേണ്ടതാണ്.ലോക്താന്ത്രിക് യുവജനതാദൾ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.