ഇരിങ്ങാലക്കുട :ന്യൂനപക്ഷ സംവരണം പുനർ പരിശോധിക്കുക,ഇ.ഐ.എ ഡ്രാഫ്റ്റ് 2020 നടപ്പിലാക്കാതിരിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, കർഷകരെ ദ്രോഹിക്കുന്ന വനംവകുപ്പ് നടപടികൾക്ക് തടയിടുക തുടങ്ങിയ സാമൂഹികആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട രൂപത കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി .ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ചെയർമാൻ ജെറാൾഡ് ജേക്കബിന്റെ നേതൃത്വത്തിൽ കെസിവൈഎം സംസ്ഥാന ഉപാധ്യക്ഷൻ ജെയ്സൺ ചക്കേടത്ത്, രൂപത ജനറൽ സെക്രട്ടറി എമിൽ ഡേവിസ്, രൂപതാ വൈസ് ചെയർപേഴ്സൺ അലീന ജോബി, സംസ്ഥാന സിൻഡികേറ്റ് അംഗം ഡെൽജി ഡേവിസ് എന്നിവർ ഉപവാസം അനുഷ്ഠിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിസംബോധന ചെയ്തു സംസാരിച്ച ഉപവാസസമരം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ.ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്യുകയും ഫാ. ജോസ് പന്തല്ലൂക്കാരൻ, ഫാ.നൗജിൻ വിതയത്തിൽ ഫാ. ഫ്രാങ്കോ പറപ്പിള്ളി, എന്നിവർ വിഷയാവതരണം നടത്തുകയും സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു സമാപന സന്ദേശം നൽകുകയും ചെയ്തു. ഇരിഞ്ഞാലക്കുട രൂപത കെ സി വൈ എം ഡയറക്ടർ ഫാ മെഫിൻ തെക്കേക്കര, ട്രഷറർ റിജോ ജോയ്, സംസ്ഥാന സെനറ്റ് മെമ്പർ ലിബിൻ ജോർജ് , വനിത വിംഗ് കൺവീനർ ഡിംപിൾ ജോയ് എന്നിവർ നേതൃത്വം നൽകിയ ഉപവാസ സമരത്തിൽ S.M.Y.M, MIJARC, kcym ലാറ്റിൻ ഭാരവാഹികളും കെസിവൈഎം മുൻ ചെയർമാന്മാരും, ഡയറക്ടർമാരും, സാമൂഹിക സാമുദായിക രാഷ്ട്രീയ മേഖലകളിലെ നേതാക്കന്മാരും, മേഖലാ പ്രസിഡന്റുമാരും, ഫൊറോന പ്രസിഡന്റുമാരും യൂണിറ്റ് ഭാരവാഹികളും വിവിധ സമയങ്ങളിലായി സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു.