ഇരിങ്ങാലക്കുട :വ്യാപാരി ധർണ്ണ പിൻവലിച്ചു ഇരിങ്ങാലക്കുടയിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന16,19,20,22 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതിനാൽ ഓഗസ്റ്റ് 17-ന് സിവിൽ സ്റ്റേഷന് മുൻഭാഗത്ത് വ്യാപാരികൾ നടത്താനിരുന്ന ധർണ്ണ പിൻവലിച്ചതായി പ്രസിഡണ്ട് എബിൻ വെള്ളാനിക്കാരൻ, ജന. സെക്രട്ടറി ഷാജു പാറേക്കാടൻ എന്നിവർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. വ്യാപാരികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഇതിന് വേണ്ടി പ്രയത്നിച്ച ഇരിങ്ങാലക്കുടയിലെ എല്ലാ ജനപ്രതിനിധികൾക്കും, പ്രത്യേകിച്ച് തഹസീൽദാർ മധുസൂദനൻ സാർ ഡി.വൈ.എസ് പി. ഫെയ്മസ് വർഗ്ഗീസ് സർക്കിൾ ഇൻസ്പെക്ടർ ജിജോ സാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രത്യേകം നന്ദിയും ഇവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വ്യാപാരികൾ ആവശ്യപ്പെട്ടിരുന്ന ഇരുപത്തി നാലാം വാർഡുൾപ്പടെ മറ്റു ചില വാർഡുകളും ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണിലാണ്. ആ വാർഡുകളിലെ രോഗികൾ കൂടുതലുള്ള പ്രദേശം മാത്രം അടച്ചിട്ടു കൊണ്ടു് മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി കൂടി നല്കണമെന്നും ഇവർ അറിയിച്ചു.