ഇരിങ്ങാലക്കുട : കഴിഞ്ഞ ഒരു മാസത്തോളമായി ഇരിങ്ങാലക്കുടയിലെ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ നിലക്കൊള്ളുന്ന ഠാണ, ബസ്സ്റ്റാന്റ്, മാര്‍ക്കറ്റ് , ചന്തക്കുന്ന് എന്നീ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കയാണ്. കോവിഡ് രോഗികളില്ലാത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം തരണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ സമരവുമായി മുന്നോട്ട് പോകുമെന്നും കേരളവ്യാപാരിവ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് അറിയിച്ചു. തീവ്രരോഗവ്യാപനം ഉണ്ടാകുന്ന വാര്‍ഡുകളിലെ രോഗികള്‍ ഉള്ള പ്രദേശത്തെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള മൈക്രോകണ്ടെയിന്‍മെന്റ് സോണാക്കി തിരിച്ച് മറ്റു വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഉടനടി സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ ആഗസ്റ്റ് 17ന് സിവില്‍സ്‌റ്റേഷന് മുന്‍ഭാഗത്ത് രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് ധര്‍ണ്ണ നടത്തുമെന്നും വ്യാപാരിപ്രതിനിധികള്‍ അറിയിച്ചു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജി പാറേക്കാടന്‍, വൈസ്പ്രസിഡന്റുമാരായ ബാലസുബ്രഹ്മണ്യന്‍, വി.കെ.അനില്‍കുമാര്‍, ജോ.സെക്രട്ടറിമാരായ കെ.എസ്.ജാക്‌സന്‍, മണിമേനോന്‍, സീന്‍ഷാഹിദ് എന്നിവര്‍ സംസാരിച്ചു.