വേളൂക്കര: ഗ്രാമപഞ്ചായത്തിലെ അംബേദ്‌കർ കോളനി സ്ഥിതി ചെയ്യുന്ന മൂന്നാം വാർഡിൽ കോവിഡ് 19വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അബേദ്കർ കോളനിയിലെയും ലക്ഷംവീട് കോളനിയിലെയും മുഴുവൻ കുടുംബങ്ങളിലേക്കും ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസ്കറ്റ് കിറ്റുകൾ വിതരണം ചെയ്തു.സർക്കാരിന്റെ റേഷൻ ധാന്യങ്ങളും വിദ്യാത്ഥികൾക്കുള്ള പലവ്യഞ്ജനകിറ്റുകളും ലഭിച്ചിരുന്നെങ്കിലും ദിവസങ്ങളായി ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് കുട്ടികൾക്ക് ആവശ്യമുള്ള ലഘുഭക്ഷണത്തിന്റെ അപര്യാപ്തത പ്രദേശത്ത്നിലനിൽക്കുന്നത് മനസിലാക്കിയാണ് ഡി.വൈ.എഫ്.ഐ ബിസ്ക്കറ്റ് ചലഞ്ചു ഏറ്റെടുത്തത്.സുമനസുകളുടെ സഹായത്തോടെ 154കിറ്റുകളിലായി 1047പാക്കറ്റ് ബിസ്കറ്റുകൾ വിതരണം ചെയുവാൻ സാധിച്ചു.ബിസ്ക്കറ്റ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാകമ്മിറ്റി അംഗം വി എ അനീഷ് നിർവഹിച്ചു. .ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ:സെക്രട്ടറി വി എച്ച് വിജീഷ് ,സി.പി.ഐ.എംലോക്കൽ കമ്മിറ്റി അംഗം ജയലക്ഷ്മി ജയൻ ബ്രാഞ്ച് സെക്രട്ടറി ടി എ സുരേഷ്, മേഖല സെക്രട്ടറി കെ എസ് സുമിത്ത്,പ്രസിഡന്റ് എം കെ അജീഷ്,ട്രഷറർ കെ ബി വിജേഷ്,അക്ഷയ്,വിവേക് തുടങ്ങിയവർ നേതൃത്വം നൽകി.