ഇരിങ്ങാലക്കുട:കൂടൽ മാണിക്യ ക്ഷേത്ര ഭൂമി ഉടൻ ദേവസ്വത്തിന് കൈമാറണം – ഹിന്ദു ഐക്യ വേദി. ഇരിങ്ങാലക്കുട കൂടൽ മാണിക്യം ദേവസ്വം ഭൂമിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ജയിലും, സർക്കിൾ ഓഫിസും സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയ സാഹചര്യത്തിൽ സ്ഥലവും കെട്ടിടങ്ങളും എത്രയും വേഗത്തിൽ ദേവസ്വത്തിന് തിരിച്ചു നൽകണമെന്ന് മുകുന്ദപുരം താലൂക്ക് കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ശ്രീ. ഷാജു പൊറ്റക്കൽ അധ്യക്ഷത വഹിച്ചു. ദേവസ്വത്തിന് നഷ്ട്ടമായ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കാൻ ബോർഡ് തയ്യാറാവാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീ. രമേഷ് കൂട്ടാല യോഗം ഉൽഘാടനം ചെയ്തു. ഹൈന്ദവ സംഘടനകളെയും ഭക്ത ജനങ്ങളെയും ഏകോപിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി നടത്തിയ സമരത്തിന്റെയും അനുകൂലമായ കോടതി വിധിയുടെയും അടിസ്ഥാനത്തിൽ അച്ചുതാനന്ദൻ സർക്കാർ അവസാനം ഒപ്പിട്ട് ദേവസ്വത്തിന് കൈമാറിയ ഈ ഭൂമിയിൽ ഇന്നും കോടതി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ദേവസ്വത്തിന്റെ പ്രസ്താവനയിൽ പൂർണ്ണ വിശ്വാസമില്ലെന്നും, കൂടൽ മാണിക്യം കച്ചേരി വളപ്പിലെ കോടതി അടക്കമുള്ള മുഴുവൻ സ്ഥലവും ദേവസ്വത്തിന് തിരിച്ചു ഏല്പിക്കുമെന്നും പറഞ്ഞ് ജയിച്ചു വന്ന എം. എൽ. എ യും എത്ര നാൾ നിലനിൽക്കുമെന്ന അവസ്ഥയുള്ള ഈ സർക്കാർ സാഹചര്യത്തിൽ എത്രയും വേഗം വാഗ്ദാനം പാലിക്കണമെന്നും ഹൈന്ദവ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി എം. മധുസൂദനൻ സ്വാഗതം ആശസിച്ചു. സംഘടന സെക്രട്ടറി കെ. വി. ബിജു,സെക്രട്ടറി സരസൻ, വൈസ് പ്രസിഡന്റ് സതീശൻ അളഗപ്പ നഗർ, ട്രഷറർ ഹരിമാഷ് എന്നിവരും ജില്ലാ – താലൂക്ക് നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.