കാട്ടൂർ :ഗ്രാമപഞ്ചായത്തിലെ 2ആം വാർഡിലെ 65 ആം നമ്പർ “ശ്രീധന്യം” അംഗണവാടിക്ക് വേണ്ടി പുതുതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നാടിനായി സമർപ്പിച്ചു.ജില്ല പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയിൽ 10ലക്ഷം രൂപ ചിലവാക്കിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്.കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ലളിതമായി നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് ഉത്ഘാടനം നിർവഹിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും കാട്ടൂർ ഡിവിഷൻ മെമ്പർകൂടിയായ എൻ.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് മെമ്പർ സുമ ശേഖർ സ്വാഗതവും മാതൃ-ശിശുക്ഷേമ വകുപ്പ് സൂപ്പർവൈസർ ഹൃദ്യ നന്ദിയും പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി കെ.ആർ.സുരേഷ്,വൈസ് പ്രസിഡന്റ് ബീന രഘു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പവിത്രൻ,ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷംല അസീസ് വാർഡ് മെമ്പർമാരായ ബെറ്റി ജോസ്,ധീരജ് തേറാട്ടിൽ,മനോജ് വലിയപറമ്പിൽ, എ.എസ്.ഹൈദ്രോസ്, സ്വപ്ന നജിൻ,അസി.എൻജിനീയർ റൂബി മാർക്ക് എഡേഴത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ സനൽ റിപ്പോർട്ട് അവതരിപ്പിച്ചു.