തൃശൂർ ജില്ലയിൽ (ജൂലൈ 26) ഞായറാഴ്ച 41 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 395 പേർ നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിലെ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 1134.കോവിഡ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ ഞായറാഴ്ച മരിച്ചു. ഇരിങ്ങാലക്കുട പല്ലൻ ഹൗസിൽ വർഗീസ് (71) ആണ് ഞായറാഴ്ച രാവിലെ 7.15ന് മരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് മരണം ഏഴായി. ഞായറാഴ്ച 56 പേർ കോവിഡ് നെഗറ്റീവായി. ഇതോടെ ആകെ നെഗറ്റീവ് കേസ് 716.ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 41 പേരിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ ഒന്ന് ഉറവിടം അറിയാത്ത കേസ് ആണ്. 16 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.സമ്പർക്ക കേസുകൾ: കെ.എസ്.ഇ ക്ലസ്റ്റർ-ഇരിങ്ങാലക്കുട (71, 54, 47 സ്ത്രീകൾ), വേളൂക്കര (42, പുരുഷൻ).കെ.എൽ.എഫ് ക്ലസ്റ്റർ: കൊടകര-45, പുരുഷൻ ബി.എസ്.എഫ് ക്ലസ്റ്റർ: (25, 30, 30, 26 പുരുഷൻമാർ)പട്ടാമ്പി ക്ലസ്റ്റർ-വരവൂർ (32, പുരുഷൻ), മണത്തല (69, പുരുഷൻ)ഇരിങ്ങാലക്കുട സമ്പർക്കം: പെരിഞ്ഞനം (31, സ്ത്രീ), ചെന്ത്രാപ്പിന്നി (31, സ്ത്രീ)ഉറവിടമറിയില്ല- വേളൂക്കര (49, സ്ത്രീ)സമ്പർക്കം: പെരുമ്പിലാവ് (34, പുരുഷൻ), പൊയ്യ (49, സ്ത്രീ), കല്ലൂർ (56, സ്ത്രീ), വേളൂക്കര (38, സ്ത്രീ), പുത്തൻചിറ (59, പുരുഷൻ), അന്നമനട (29, പുരുഷൻ), അന്നമനട (34, പുരുഷൻ), ചാവക്കാട് (29, പുരുഷൻ), കല്ലൂർ (34, സ്ത്രീ), മുരിങ്ങൂർ (37, സ്ത്രീ), ചിറ്റണ്ട (20 സ്ത്രീ).കൂടാതെ തമിഴ്നാട്ടിൽ നിന്ന് വന്ന മാടായിക്കോണം സ്വദേശി (33, പുരുഷൻ), അബുദാബിയിൽനിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (38, പുരുഷൻ), കന്യാകുമാരിയിൽനിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശി (50, പുരുഷൻ), ആന്ധപ്രദേശിൽനിന്ന് വന്ന എടക്കഴിയൂർ സ്വദേശി (25, പുരുഷൻ), മരത്താക്കര സ്വദേശി (33, പുരുഷൻ), ബ്രഹ്മകുളം സ്വദേശി (29, പുരുഷൻ), മസ്ക്കറ്റിൽനിന്ന് വന്ന കരുവന്നൂർ സ്വദേശികളായ (2, ആൺകുട്ടി), (32, സ്ത്രീ), (58, പുരുഷൻ), (23, പുരുഷൻ), കർണ്ണാടകയിൽനിന്ന് വന്ന അന്തിക്കാട് സ്വദേശി (38, പുരുഷൻ), ദുബൈയിൽനിന്ന് വന്ന ചാലക്കുടി സ്വദേശി (38, പുരുഷൻ), കർണാടകയിൽനിന്ന് വന്ന പുത്തൂർ സ്വദേശി (38, പുരുഷൻ), പൊയ്യ സ്വദേശി (57, പുരുഷൻ), ഷാർജയിൽനിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (24, സ്ത്രീ), കുവൈറ്റിൽനിന്ന് വന്ന പരിയാരം സ്വദേശി (40, പുരുഷൻ) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.ഇരിങ്ങാലക്കുടയിലെ വർഗീസിനെ കോവിഡ് രോഗലക്ഷണങ്ങളോടെ ജൂലൈ 17നാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിക്കുകയും രോഗം മൂർച്ഛിച്ച്് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് മൂലം ജൂലൈ 24ന് വെൻറിലേറ്ററിലാക്കി. രോഗനില വഷളായി ഞായറാഴ്ച മരിക്കുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും മരുന്ന് കഴിച്ചിരുന്ന വർഗീസ് രണ്ടു വർഷം മുമ്പ് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു.
ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13934 പേരിൽ 13512 പേർ വീടുകളിലും 422 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 47 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 716 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. 1355 പേരെ ഞായറാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 809 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഞായറാഴ്ച 1050 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 27563 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 24909 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2654 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുളള 10247 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഞായറാഴ്ച 512 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 89 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 640 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.ട്രിപ്പിൾ ലോക്ക് ഡൗൺ:പോസ്റ്റ് ഓഫീസുകൾക്ക് പ്രവർത്തിക്കാം. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പോസ്റ്റ് ഓഫീസുകൾക്ക് പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ, എ.ടി.എം മെഷീനുകൾ നിറയ്ക്കുന്ന ഏജൻസികൾക്കും പ്രവർത്തനാനുമതി നൽകി.