Home NEWS കാർഷിക മേഖലയ്ക്ക് തണലായി കൃഷിക്കാർക്ക് തുണയായി നടവരമ്പ് സീഡ് ഫാം

കാർഷിക മേഖലയ്ക്ക് തണലായി കൃഷിക്കാർക്ക് തുണയായി നടവരമ്പ് സീഡ് ഫാം

നടവരമ്പ്: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ നടവരമ്പ് സീഡ് ഫാമിൽ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 17.5 ലക്ഷം രൂപ ചിലവു ചെയ്ത് കുളം നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഗേറ്റ് നിർമ്മാണം, ടൈൽ വർക്ക്സ് തുടങ്ങിയ പദ്ധതികൾ പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം ബഹു: തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്സ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ .ഉദയപ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഡെയ്സി ജോസ് ,ഫാം കൗൺസിൽ അംഗം :കെ.ടി.മോഹനൻ, കൃഷി അസി: എക്സി: എൻജിനീയർ പി.സുമേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.ജി.ശങ്കരനാരായണൻ സ്വാഗതവും നടവരമ്പ് സീനിയർ ഫാം ഓഫീസർ കെ ആർ പ്രീത നന്ദിയും രേഖപ്പെടുത്തി.

Exit mobile version