Home NEWS എം. എൽ. എ യുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു

എം. എൽ. എ യുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു

ഇരിങ്ങാലക്കുട:നിയോജക മണ്ഡലത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1, 37, 90, 000 (ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറായിരം ) രൂപയുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്തിലെ കൂത്തുമാക്കൽ — പട്ടാണിക്കടവ് റോഡ് നിർമ്മാണത്തിന് 41, 20, 000 (നാൽപത്തിയൊന്ന് ലക്ഷത്തി ഇരുപതിനായിരം ) രൂപയുടെയും കാറളം ഗ്രാമ പഞ്ചായത്തിലെ 53 — ആം നമ്പർ അംഗൻവാടി കെട്ടിട നിർമ്മാണത്തിന് 20, 00, 000 (ഇരുപത് ലക്ഷം ) രൂപയുടെയും, കാട്ടൂർ ഗ്രാമീണ മാർക്കറ്റിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് 50, 00, 000 (അമ്പത് ലക്ഷം ) രൂപയുടെയും, കാറളം ഗ്രാമ പഞ്ചായത്തിലെ കൂനമ്മാവ് അംബേദ്കർ കോളനി ലിങ്ക് റോഡ് നിർമ്മാണത്തിന് 11, 70, 000 (പതിനൊന്നു ലക്ഷത്തി എഴുപതിനായിരം ) രൂപയുടെയും, പടിയൂർ ഗ്രാമ പഞ്ചായത്തിലെ പടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് 15, 00, 000 (പതിനഞ്ചു ലക്ഷം ) രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ കൂത്തുമാക്കൽ പട്ടാണിക്കടവ് റോഡ്, കാറളം 53 — ആം നമ്പർ അംഗൻവാടി കെട്ടിട നിർമ്മാണം, കാട്ടൂർ ഗ്രാമീണ മാർക്കറ്റ് നിർമ്മാണം, കാറളം കൂനമ്മാവ്‌ അംബേദ്കർ കോളനി ലിങ്ക് റോഡ് നിർമ്മാണം എന്നിവയുടെ നിർവഹണ ഉദ്യോഗസ്ഥനായി എൽ. എസ്. ജി. ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറെയും പടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർവഹണ ഉദ്യോഗസ്ഥനായി കോസ്റ്റ്ഫോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പണികൾ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നിദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ അറിയിച്ചു.

Exit mobile version