ഇരിങ്ങാലക്കുട:ജൈവകൃഷി പ്രോത്സാഹിപ്പിക്കുക , കോവിഡ് കാലഘട്ടത്തിലും യുവജങ്ങൾക്കു കൂടുതൽ കാർഷികമേഖലയിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനായി പ്രചോദനം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ കെ സി വൈ എം സംസ്ഥാന സമിതിയുടെ ‘ഹരിതം’ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപത കെ സി വൈ എം 7 ലക്ഷത്തോളം വില വരുന്ന 6000 ഹരിത കിറ്റുകൾ വിതരണം ചെയ്തു . ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ആദ്യ വിതരണം നടത്തി .ചെയർമാൻ ജെറാൾഡ് ജേക്കബ് ,ഡയറക്ടർ ഫാദർ മെഫിൻ തെക്കേക്കര ,ആനിമേറ്റർ സിസ്റ്റർ പുഷ്പ്പ ,ജനറൽ സെക്രട്ടറി എമിൽ ഡേവിസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സൺ ചക്കേടത്ത് ,വൈസ് ചെയർപേഴ്സൺ അലീന ജോബി , സിൻഡിക്കേറ്റ് അംഗം ഡെൽജി ഡേവിസ് , സെനറ്റ് മെമ്പർ ഡേവിഡ് ബെൻഷർ ,വനിതാ വിങ് കൺവീനർ ഡിംബിൾ , ഇരിഞ്ഞാലക്കുട മേഖല പ്രസിഡന്റ് നിഖിൽ ,മേഖല വൈസ് പ്രസിഡന്റ് അരീന ,ജോയിന്റ് സെക്രെട്ടറി ഹെന്ന എന്നിവർ നേതൃത്വം നൽകി .