Home NEWS തുറവൻകാടിന്റെ ഗ്രാമ വീഥികളെ അണുവിമുക്തമാക്കി സംഘമിത്ര സംഘ പ്രവർത്തകർ

തുറവൻകാടിന്റെ ഗ്രാമ വീഥികളെ അണുവിമുക്തമാക്കി സംഘമിത്ര സംഘ പ്രവർത്തകർ

തുറവൻകാട്: കോവിഡ്19 ന്റെ സാമൂഹ്യ വ്യാപന സാഹചര്യം കണക്കിലെടുത്ത് സർക്കാർ കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷകളും വേണം എന്ന് ആവശ്യപെടുന്നതിന്റെ ഭാഗമായി തുറവൻകാട് ഗ്രാമത്തിലെ ആളുകൾ കൂടുതലായി സമ്പർക്കം നടത്തുന്ന ഗ്രാമീണ വായനശാല,പള്ളി, സ്കൂൾ, ചായ കടകൾ, പലചരക്ക് കടകൾ, റേഷൻ കട, സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പരിസരങ്ങൾ അണുവിമുക്തമാക്കി. സംഘം പ്രസിഡന്റ് കെ.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി മനോജ് നെല്ലിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, ട്രഷറർ സിബി കൈമാപറമ്പിൽ, ടി.എസ് മധു, ജിനു ഗിരിജൻ, വിവേക് തുറവൻകാട്, രാഗേഷ്, രതീഷ്, ബാബു മരോട്ടിച്ചോട്ടിൽ, ദിലീഷ് എന്നിവർ നേതൃത്വം നൽകി.

Exit mobile version