Home NEWS തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്; അഞ്ച് പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്; അഞ്ച് പേർ രോഗമുക്തർ

ജൂൺ 28 ഞായറാഴ്ച തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേർ കൂടി രോഗമുക്തരായി. 17 പേരിൽ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവർ. ആറ് പേർ മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ജൂൺ 13ന് കുവൈത്തിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (25 വയസ്സ്, പുരുഷൻ), താണിശ്ശേരി സ്വദേശി (44, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി (32, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42, പുരുഷൻ), ജൂൺ 14ന് ദുബൈയിൽനിന്ന് വന്ന കടങ്ങോട് സ്വദേശി (23, സ്ത്രീ), ജൂൺ 13ന് ദുബൈയിൽനിന്ന് വന്ന വടക്കേക്കാട് സ്വദേശി (22, പുരുഷൻ), ജൂൺ 19ന് ബഹ്‌റൈനിൽ നിന്ന് വന്ന മരത്തംകോട് സ്വദേശി (46, പുരുഷൻ), ജൂൺ ആറിന് ബഹ്‌റൈനിൽ നിന്ന് വന്ന അഴീക്കോട് സ്വദേശി (31, പുരുഷൻ), ജൂൺ നാലിന് അബൂദബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (47, പുരുഷൻ), ജൂൺ 14ന് മസ്‌ക്കത്തിൽനിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48, പുരുഷൻ), ജൂൺ 12ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന പഴയന്നൂർ സ്വദേശി (28, പുരുഷൻ), ജൂൺ 16ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശിയായ 60 വയസ്സുകാരൻ, അദ്ദേഹത്തിന്റെ 58 വയസ്സുള്ള സഹോദരി, ജൂൺ 18ന് ജയ്പൂരിൽ നിന്നും ജൂൺ 20ന് ബംഗളൂരുവിൽനിന്നും വന്ന കൈനൂരിലെ ബി.എസ്.എഫ് ജവാൻമാർ (44, 28 പുരുഷൻമാർ), ജൂൺ 14ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30, പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ചാലക്കുടി നഗരസഭാ കൗൺസിലർ (39, സ്ത്രീ)ക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കം മൂലം രോഗപ്പകർച്ച ഉണ്ടായത്.രോഗം സ്ഥീരികരിച്ച 154 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. അസുഖബാധിതരായ 210 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തൃശൂർ സ്വദേശികളായ അഞ്ചുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18875ൽ 18701 പേർ വീടുകളിലും 174 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 25 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടു പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 1902 പേരെ ഞായറാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 884 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ച് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ഞായറാഴ്ച 227 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 9241 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 8643 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 548 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 3507 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഞായറാഴ്ച 377 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. ഇതുവരെ ആകെ 42927 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 200 പേർക്ക് കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 526 പേരെ പരിശോധിച്ചു.കോവിഡ് സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ സഞ്ചരിച്ച ബസ് റൂട്ടുകൾ കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് ലഭ്യമാക്കി. ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത ആർ.പി.സി 108 നമ്പർ ബസ് ഈ രണ്ട് തീയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് പാലക്കാടെത്തി. പാലക്കാട് നിന്ന് രാവിലെ 11.45ന് പുറപ്പെട്ട് ഉച്ച 2.15 ന് ഗുരുവായൂരിൽ തിരിച്ചെത്തി. ഗുരുവായൂരിൽനിന്ന് ഉച്ച മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.30ന് പാലക്കാടെത്തി. പാലക്കാട് നിന്ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.ജൂൺ 25ന് ആർ.പി.സി 718 ബസ് ഗുരുവായൂർ-വാടാനപ്പള്ളി-തൃശൂർ-വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്. രാവിലെ 8.45ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് ഉച്ച 12ന് വൈറ്റില, 12.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30ന് ഗുരുവായൂർ.പിന്നീട് വൈകീട്ട് 4.25ന് ഗുരുവായൂർ-കുന്നംകുളം വഴി 6.30ന് അങ്കമാലി. 6.45നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരൂലെത്തി യാത്ര അവസാനിപ്പിച്ചു.ഈ ബസിൽ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്ക് പനിയെ തുടർന്ന് ജൂൺ 27നാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തിരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടറുമായി ബന്ധപ്പെടുക. ഫോൺ: 9400541374

Exit mobile version