ഇരിങ്ങാലക്കുട :രാജ്യത്ത് അടിയന്തിരവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജനാധിപത്യം പുലരുന്നതിന് തിരിനാളം കത്തിക്കുന്നതിന് ജയിലിൽ മാസങ്ങളോളം ത്യാഗജീവിതം നയിച്ച നേതാവാണെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൻ്റെ 45 മത് വാർഷിക ദിനത്തിൽ പോൾ കോക്കാട്ടിനെ ആദരിച്ച് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയിലെ വേട്ടക്കാരൻ്റെ റോളിൽ രാഷ്ട്രീയ നേതാവാണ് കരുണാകരനെങ്കിൽ ഈ ദുരന്ത ഘട്ടത്തിലെ ഇരയായി തീർന്ന പരിത്യാഗിയാണ് പോൾ മാസ്റ്റർ.യോഗത്തിൽ L J D സംസ്ഥാന കൗൺസിൽ അംഗം കെ.സി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ബാബു, ഷാഹുൽ ഹമീദ്’പോളി കുറ്റിക്കാടൻ ജില്ലാ പഞ്ചായത്തംഗം കാ തി റിൻ പോൾ, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, ജോർജ് കെ.തോമസ്, ബാബു.പി.സി, ജോയ് എം.ഡി., ജോർജ് കുര്യാപ്പിളളി ,ജോർജ് വി വി.ഐ നിക്കൽ,എന്നിവർ പ്രസംഗിച്ചു.