ഇരിങ്ങാലക്കുട:വിശ്വോത്തര സർവ്വകലാശാലകളായ ഹാർവാർഡ്, മസാച്ചുസൈറ്റ്സ്, ബെക്കെർലി, മിഷിഗൺ, ടെക്സാസ്, ഐ.ബി.എം, ജോൺസ് ഹോപ്കിൻസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ആയിരക്കണക്കിനു കോഴ്സുകളാണ് ഇവിടെ ലഭ്യമാവുന്നത്. എഡക്സ്, കോഴ്സെറ എന്നീ ഓൺലൈൻ വിദ്യാഭ്യാസ വേദികളുമായാണ് സെൻ്റ്. ജോസഫ്സ് സഹകരണം നേടിയത്. പതിനായിരങ്ങൾ ഫീസുള്ള കോഴ്‌സുകൾ പോലും ഫ്രീ രജിസ്ട്രേഷനിലൂടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുന്നു എന്നതാണ് ഈ സഹകരണത്തിൻ്റെ നേട്ടം. എഡക്സുമായി സഹകരിക്കുന്ന കേരളത്തിലെ ആദ്യ കലാലയവും സെൻ്റ്.ജോസഫ്സാണ്. നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകരുടെ കോഴ്‌സുകളിൽ ചേർന്ന് സർട്ടിഫിക്കറ്റുകൾ നേടിക്കഴിഞ്ഞു. ഹാർവാർഡിൻ്റെയും ടെക്സാസിൻ്റെയുമെല്ലാം ഫെല്ലോമാരായിക്കഴിഞ്ഞ നിരവധി അധ്യാപകരും വിദ്യാർത്ഥികളും ഇപ്പോൾ ഇവിടെയുണ്ട്. അദ്ധ്യാപകരിൽ പലർക്കും വിദേശ സ്ഥാപനങ്ങളുടെ അലുമ്നി സ്റ്റാറ്റസ് ലഭിക്കുകയും ആ സ്ഥാപനങ്ങളുടെ തുടർപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു വരുന്നു. വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടം നേടിയ ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് കോളേജിലെ ।QAC ആണ്. ഇതിനോടകം കോഴ്സെറയിൽ 125 കോഴ്സുകളും എഡക്സിൽ 30 കോഴ്സുകളും പൂർത്തിയായതായും 1500 രജിസ്ട്രേഷനുകൾ പൂർത്തിയായതായും IQAC കോർഡിനേറ്റർ Dr. നൈജിൽ ജോർജ്ജ് പറഞ്ഞു. അടുത്ത അധ്യയന വർഷത്തിൽ ഇവിടെ ചേരുന്ന വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും അക്കാദമിക് റിസോഴ്സിൻ്റെ സഹകരണത്തിൽ സെൻ്റ്.ജോസഫ്സ് ഏറെ മുന്നേറിയതായും പ്രിൻസിപ്പൽ Dr. Sr. ആഷ തെരേസ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരമൊരദ്ധ്യയനം സാദ്ധ്യമായത്.