ചാലക്കുടി :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന് കീഴിലുള്ള വിവിധ സംഘങ്ങളെയും, സഹകാരികളെയും ,ജീവനക്കാരെയും കാർഷിക സംസ്‌കൃതിയുടെ ഭാഗമാക്കുന്നതിനായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആവിഷ്കരിച്ച ‘കൃഷികുലം’ പദ്ധതി ചാലക്കുടി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് ചാലക്കുടി എം.എൽ.എ ബി .ഡി ദേവസ്സി ഉദ്‌ഘാടനം ചെയ്തു .സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്.ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു.നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ,വൈസ് ചെയർമാൻ വിൻസൻ പാണാട്ട്പറമ്പിൽ, കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മൊറേലി , ഭരണസമിതി അംഗങ്ങളായിട്ടുള്ള ഷാജു പി.ഒ ,എം.വി ഗംഗാധരൻ ,ലളിത ചന്ദ്രശേഖരൻ,രവി കെ .ആർ ,ജെയിംസ് കെ .സി , എന്നിവർ ആശംസകൾ അർപ്പിച്ചു .ചാലക്കുടി എം.എൽ.എ ബി .ഡി ദേവസ്സി ഇരിങ്ങാലക്കുട സഹകരണ അസിസ്റ്റൻഡ് റജിസ്ട്രാർ സുരേഷിന് പച്ചക്കറി തൈകളുടെ ട്രേ കൈമാറിക്കൊണ്ടാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത് .ചടങ്ങിന് സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി എം.സി അജിത് സ്വാഗതവും ഭരണസമിതി അംഗം പി.സി ശശി നന്ദിയും രേഖപ്പെടുത്തി . കൃഷി കുലം പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച രീതിയിൽ കൃഷി സംരംഭങ്ങൾ ഏറ്റെടുക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ ,ഭരണസമിതി അംഗങ്ങൾ ,ജീവനക്കാർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം അവാർഡുകളും സർക്കിൾ സഹകരണ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട് . .