തുമ്പൂർ :സുഭിക്ഷ കേരള – ഹരിതം സഹകരണം പദ്ധതികളുടെ ബാഗമായി തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് “കുട്ടികൃഷിയും കുഞ്ഞൻ പങ്കും” എന്ന പേരിൽ വിദ്യാർത്ഥി കർഷകർക്ക് കൃഷി മത്സരം സംഘടിപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് പദ്ധതിയുടെ ഉൽഘാടനം കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഓൺലൈനിൽ നിർവഹിച്ചു .ഇരിങ്ങാലക്കുട എം.എൽ.എ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് ,അസിസ്റ്റന്റ് രജിസ്റ്റാർ എം.സി.അജിത്ത്, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഡെന്നി .വി.ആർ. സജീവൻ എം.കെ, വിജയ കെ.ആർ , സെക്രട്ടറി ഇൻ ചാർജ് മനോജ് എന്നിവർ പങ്കെടുത്തു ഈ പദ്ധതി യുടെ പ്രത്യേകതകൾ
5 വയസ്സ് മുതൽ 20 വയസ് വരെയുള്ള വിദ്യാർത്ഥികൾ ആണ് പങ്കെടുക്കുന്നത്
7 വാർഡിൽ നിന്ന് 70 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു കൂടാതെ 1 കുട്ടിക്ക് വിദ്യാർത്ഥി കർഷകശ്രീ അവാർഡും നൽകുന്നു ഈ പദ്ധതിയിൽ 263 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ പദ്ധതി വഴി കോവിഡ് കാലത്ത് കുട്ടികൾക്ക് മാനസിക ഉല്ലാസവും, കൃഷി പഠനം, സഹകരണ മേഖലയുമായി ബന്ധമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. കൃഷിക്ക് തുടക്കം കുറിക്കുന്നതിനായി കുറച്ച് വിത്തുകളും , കപ്പ തണ്ട്, വാഴ, 1 തെങ്ങിൻ തൈ എന്നിവ നൽകി.