ഇരിങ്ങാലക്കുട :കോവിഡ് 19 രോഗ വ്യാപനം സാധ്യത കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അതിൻറെ ഭാഗമായി നിലവിൽ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഭേദഗതികൾ വരുത്തി ജില്ല കളക്ടർ ഉത്തരവ് ഇറക്കി. ഈ സാഹചര്യത്തിൽ പ്രദേശങ്ങളിലെ സമ്പർക്ക കേസുകളിലെ പരിശോധനാ ഫലം നെഗറ്റീവ് ആകുകയും രോഗപ്പകർച്ച ഭീഷണി കുറയുകയും ചെയ്തിട്ടുള്ളതിനാൽ താഴെപ്പറയുന്ന സ്ഥലങ്ങൾ കണ്ടോൺമെൻറ് സോണുകളിൽ നിന്നും ഒഴിവാക്കുന്നു.
ചേർപ്പ് ഗ്രാമപഞ്ചായത്ത് (മുഴുവനായും ഒഴിവാക്കുന്നതാണ്), അഗളപ്പനഗർ ഗ്രാമപഞ്ചായത്ത് മുഴുവനായും ഒഴിവാക്കുന്നതാണ്. തൃക്കൂർ ഗ്രാമപഞ്ചായത്ത് മുഴുവനായും ഒഴിവാക്കുന്നതാണ്. തോളൂർ ഗ്രാമപഞ്ചായത്ത് മുഴുവനായും ഒഴിവാക്കുന്നതാണ്. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 14 15 വാർഡുകൾ ഒഴികെയുള്ള വാർഡുകൾ ഒഴിവാക്കും. ചാവക്കാട് നഗരസഭ 1, 2, 16, 17, 18, 21 മുതൽ 28 വരെ 31, 32 എന്നീ ഡിവിഷനുകൾ ഒഴിവാക്കും. എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് 1 ഉം 7 മുതൽ 16 വരെയും ഉള്ള വാർഡുകൾ ഒഴിവാക്കും. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് മുഴുവനായും ഒഴിവാക്കും. ഇരിങ്ങാലക്കുട നഗരസഭ മുഴുവനായും ഒഴിവാക്കും. തൃശ്ശൂർ കോർപ്പറേഷൻ 28, 29, 30, 34, 41 എന്നീ ഡിവിഷനുകൾ ഒഴിവാക്കും. താഴെപ്പറയുന്ന പ്രദേശങ്ങൾ രോഗവ്യാപനം സാധ്യത നിലനിൽക്കുന്നതിനാൽ കണ്ടെയിന്മെന്റ് സോണുകളായി തുടരും. ചാവക്കാട് നഗരസഭ 3, 4, 8, 19, 20, 29, 30 എന്നീ ഡിവിഷനുകൾ, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് 2, 3, 4, 5, 6 എന്നീ വാർഡുകൾ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 14, 15 എന്നീ വാർഡുകൾ.