Home NEWS സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ഹിന്ദു ഐക്യവേദി

സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ഭാരതസൈനികരെ ക്രൂരമായി വധിക്കുകയും ചെയ്ത  ചൈനീസ് പട്ടാളത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ഇരിങ്ങാലക്കുട ആല്‍ത്തറ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ രക്തസാക്ഷിത്വം വരിച്ച വീരസൈനികര്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു.  ജില്ല സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, ജില്ല സെക്രട്ടറി വി.ബാബു, താലൂക്ക് സെക്രട്ടറി പി.എന്‍.ജയരാജ്,  മുനിസിപ്പല്‍ പ്രസിഡണ്ട് രഘുനാഥ്, വര്‍ക്കിംഗ് പ്രസിഡണ്ട് വി.രവി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Exit mobile version