ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിൽ അഗ്നിശമനസേനക്കൊപ്പം മികവുറ്റ സേവനം ചെയ്ത ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിന് കീഴിലുള്ള 6 സിവിൽ ഡിഫൻസ് അംഗങ്ങളെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവി സത്‌സേവന പത്രം നൽകി ആദരിച്ചു .റിച്ചു.വി.സുധീർ(എടതിരിഞ്ഞി),യദു.കെ. ഡി (മാടായിക്കോണം),മിനിപ്രസന്നൻ(കൊരുമ്പുസ്സേരി), രമ്യ ശ്യാമളൻ (ചെമ്മണ്ട),ബിന്ദു. കെ. കെ (എടതിരിഞ്ഞി), മുഹമ്മദ് ഹാരിസ്(താണിശ്ശേരി) എന്നിവരെയാണ് സത്‌സേവന പത്രം നൽകി ആദരിച്ചത്. തീപിടുത്തങ്ങളിലും മറ്റു അപകടങ്ങളിലും സേനയോടൊപ്പം നടത്തിയ പ്രവർത്തനത്തിനും കോവിഡ് 19 നോടനുബന്ധിച്ച് പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കുക, ഐസോലേഷൻ വാർഡുകൾ, കോറന്റൻ സെന്ററുകൾ എന്നിവ അണുവിമുക്തമാക്കുക, നിർധനർക്കും പ്രായമായവർക്കും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കുക, സമൂഹ അടുക്കളയിലേക്ക് സേവനം ചെയ്യുക,ആഹാരം ആവശ്യമുള്ളവർക്ക് അവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ചു നൽകുക, വാഹനങ്ങൾ അണുവിമുക്തമാക്കുക, തുടങ്ങി രോഗവ്യാപനം തടയുന്നതിലും, നടത്തിയ പ്രവർത്തന മികവാണ് അംഗീകാരത്തിന് പിന്നിൽ.