ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിൽ വസ്തുനികുതി ഓൺലൈൻ ആയി സ്വീകരിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം നിർവഹിച്ചു.കോവിഡ് 19 സാഹചര്യത്തിൽ കെട്ടിട ഉടമക്കുള്ള ഡിമാൻഡ് നോട്ടീസ് നേരിട്ട് നൽകുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാൽ എല്ലാ കെട്ടിട ഉടമകൾക്കും തങ്ങളുടെ നികുതി കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ www.tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ,നഗരസഭ ഓഫീസ് ,പൊറത്തിശ്ശേരി മേഖല കാര്യാലയം എന്നിവിടങ്ങളിൽ നേരിട്ട് ഹാജരായോ അറിയാവുന്നതാണ്.കുടിശ്ശിക തുക സംബന്ധിച്ചുള്ള പരാതികൾ യഥാസമയം പരിഗണിച്ച് നിയമാനുസൃതമായി പരിഹരിക്കുന്നതിന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ് .കൗൺസിലർമാരായ വത്സല ശശി ,കുര്യൻ ജോസഫ് ,സന്തോഷ് ബോബൻ ,സോണിയ ഗിരി ,റോക്കി ആളൂക്കാരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .മുനിസിപ്പൽ സെക്രട്ടറി കെ .എസ് അരുൺ സ്വാഗതവും റവന്യൂ വിഭാഗം സൂപ്രണ്ട് തങ്കമണി നന്ദിയും പറഞ്ഞു.
മെയിൻ ഓഫീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ -9526188993 ,8547480342 ,സോണൽ ഓഫീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ-7907532062 ,9846450214 ,മെയിൻ ഓഫീസ് വാർഡുകൾ -11 ,12 ,13 ,14 ,15 ,16 ,17 ,18 ,19 ,20 ,21 ,22 ,23 ,24 ,25 ,26 ,27 ,28 ,29 ,30 ,31 ,സോണൽ ഓഫീസ് വാർഡുകൾ-1 ,2 ,3 ,4 ,5 ,6 ,7 ,8 ,10 ,32 ,33 ,34 ,35 ,36 ,37 ,38 ,39 ,40 ,41 .