കാട്ടൂർ: ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ ഭരണ സമിതി കാലാവധി തികക്കാൻ ഒരുങ്ങുന്ന ഈ അവസരത്തിൽ വിവിധങ്ങളായ പദ്ധതികളുടെ പൂർത്തീകരണം നടത്തി ഉത്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.വിവിധോദ്ദേശങ്ങളോടെയുള്ള ഈ പദ്ധതികൾ കൂടി പൂർത്തീകരിക്കുന്നതോടെ 100% പദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ് ഇടതുപക്ഷ ഭരണ സമിതി.ജനോപകാരപ്രദങ്ങളായ വിവിധ പദ്ധതികൾ മുൻപും പൂർത്തീകരിച്ചിട്ടുള്ള ഇടതുപക്ഷ ഭരണ സമിതിയുടെ മികവിനുള്ള പൊൻതൂവലുകൾ കൂടി ആവുകയാണ് ഈ പദ്ധതികളും.കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്വപ്ന പദ്ധതികൂടിയായ ഗ്രാമീണ മാർക്കറ്റിന്റെ ആദ്യ ഘട്ട പൂർത്തീകരണം ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്.വർഷങ്ങളായി പഞ്ചായത്തിന് 35 സെന്റോളം ഭൂമി സ്വന്തമായി ഉണ്ടായിരുന്നെങ്കിലും ഗ്രാമീണ മാർക്കറ്റ് എന്ന ലക്ഷ്യം സ്വപ്നം മാത്രമായിരുന്നു. ഈ ഭരണ സമിതിയിൽ തന്നെ മനോജ് വലിയപറമ്പിൽ പ്രസിഡന്റ് ആയിരിക്കുമ്പോൾ ആണ് 15 സെന്റ് കൂടി ചേർത്ത് 50 സെന്റ് ഭൂമി ആക്കാൻ കഴിഞ്ഞത്.അതോടൊപ്പം ഇരിഞ്ഞാലക്കുട എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ എംഎൽഎ അരുണൻ മാസ്റ്ററുടെ പ്രത്യേക താല്പര്യത്തിൽ അനുവദിച്ചുകിട്ടിയതോടെ ഗ്രാമീണ മാർക്കറ്റ് എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്.രണ്ടാം ഘട്ടത്തിൽ അനുവദിച്ച 50 ലക്ഷത്തിന്റെ പണികൾ കൂടി പൂർത്തീകരിക്കുന്നതോടെ ഈ സ്വപ്നം സമ്പൂര്ണമാകും.സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വാടക കെട്ടിടത്തിൽ കഴിഞ്ഞിരുന്ന 2,14 വാർഡുകളിലെ അംഗണവാടികൾക്ക് കെട്ടിടം ലഭിക്കുന്നതോടെ പഞ്ചായത്തിലെ എല്ലാ അംഗണവാടികൾക്കും സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യവും പൂർത്തീകരിക്കപ്പെടും.ഇതിനായി വെൽഫെയർ കമ്മിറ്റികളുടെ സഹായത്താൽ ലഭിച്ച ഭൂമിയിൽ ജില്ല പഞ്ചായത്ത് പദ്ധതിയിലൂടെ ലഭ്യമായ തുക വിനിയോഗിച്ചു കെട്ടിടം പണി എത്രയും പെട്ടന്ന് പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റും കാട്ടൂർ ഡിവിഷൻ മെമ്പറുമായ ശ്രീ.എൻ.കെ ഉദയപ്രകാശിന്റെ പ്രത്യേക ഇടപെടലിലൂടെ യഥാക്രമം 10 ലക്ഷം,17 ലക്ഷം തുകകൾ അനുവദിച്ചു നൽകുകയായിരുന്നു. അതിൽ 2 ആം വാർഡിലെ അംഗണവാടി കെട്ടിടം പണി പൂർത്തീകരിക്കുകയും 17 ലക്ഷം ഉപയോഗിച്ചുള്ള 14 ആം വാർഡിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ(12-6-2020) നാളെ നടക്കുന്നതും ഏകദേശം 3 മാസത്തിനുള്ളിൽ പണിപൂർത്തീകരിക്കുകയും ചെയ്യും.ഇതോടെ എല്ലാ അംഗണവാടികൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ലക്ഷ്യം പൂർത്തീകരിക്കും.നിത്യോപയോഗത്തിന് വെള്ളം ലഭ്യമാകാതെ രൂക്ഷമായ പ്രശ്നം നേരിടുന്ന പഞ്ചായത്തിലെ 11 ആം വാർഡിലെ മാവുംവളവ്,മധുരമ്പിള്ളി മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വേണ്ടി ആരംഭിച്ച മധുരമ്പിള്ളി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അവസാന ഘട്ട പണികൾ കൂടി പൂർത്തീകരിക്കാൻ ആയി. ഇരിഞ്ഞാലക്കുട ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം.കമറുദ്ധീൻ മുഖാന്തിരം ലഭ്യമായ 3 ലക്ഷം രൂപയും ആനുപാതികമായി പഞ്ചായത്ത് പ്ലാൻ ഫണ്ടും ചേർത്താണ് ഈ പദ്ധതി പൂർത്തീകരിച്ചത്.