Home NEWS കേരള കർഷകസംഘം ഓർഡിനൻസ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു

കേരള കർഷകസംഘം ഓർഡിനൻസ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :അവശ്യവസ്തുനിയമം ഭേദഗതി, ഭക്ഷ്യവസ്തുക്കളുടെ അന്തർ സംസ്ഥാന കടത്തിനുള്ള നിയന്ത്രണം നീക്കൽ, കാർഷിക വിളകളുടെ സംഭരണാവകാശം കാർഷികോൽപ്പന്ന വിപണന സമിതികൾക്കാണെന്ന വ്യവസ്ഥ നീക്കം ചെയ്യൽ എന്നീ മൂന്ന് ഓർഡിനൻസുകൾ ഭരണഘടനാവിരുദ്ധവും,കർഷക വിരുദ്ധവും,ജന വിരുദ്ധവുമാണെന്നും അതുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ 3 ഓർഡിനൻസും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ഓർഡിനൻസ് കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ സമരം ഏരിയാ പ്രസിഡൻറ് ടി.എസ് സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കേരള കർഷകസംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു .എം .അനിൽകുമാർ അഭിവാദ്യം ചെയ്ത സമരത്തിന് എം.ടി വർഗ്ഗീസ് സ്വാഗതവും കെ .എം ജോഷി നന്ദിയും പറഞ്ഞു.

Exit mobile version