Home NEWS ഇരിങ്ങാലക്കുട രൂപതയിലെ പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കും

ഇരിങ്ങാലക്കുട രൂപതയിലെ പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കും

ഇരിങ്ങാലക്കുട: രൂപതയിലെ ദേവാലയങ്ങള്‍ കോവിഡ് 19 സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തുറക്കാന്‍ തീരുമാനമായി .ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന ഫൊറോന വികാരിമാരുടെയും ആലോചനസമിതി അംഗങ്ങളുടെയും യോഗത്തിലാണ് ചൊവ്വാഴ്ച്ച മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവർത്തിക്കാമെന്ന് തീരുമാനിച്ചത് . തൃശ്ശൂരിലും ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും കോവീഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതാത് പള്ളികളിലെ സാഹചര്യം അനുസരിച്ച് തുറക്കുന്നതിനാണ് തീരുമാനം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് ശേഷം പരമാവധി നൂറ് പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ,65 വയസ്സിന് മുകളിലുള്ളവരെയും 10 വയസ്സിന് താഴെയുള്ളവരെയും ഗര്‍ഭിണികളെയും പ്രവേശിപ്പിക്കില്ല. മുഴുവന്‍ സമയവും മാസ്‌കുകള്‍ ഉപയോഗിക്കണം. പള്ളിക്കകത്ത് ആറടി അകലം പാലിക്കണം.നാവിൽ തൊട്ടുള്ള കുർബ്ബാന സ്വീകരണം ഉണ്ടാവില്ല .ബൈബിൾ ,തിരുരൂപങ്ങൾ എന്നിവയിൽ സ്പര്ശിക്കാനും പാടില്ല . കുടുംബ യൂണിറ്റുകള്‍ വഴി പള്ളിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കും.137 പള്ളികളാണ് രൂപതയുടെ കീഴിലുള്ളത്

Exit mobile version