Home NEWS ചൊവ്വാഴ്ച മുതൽ നിബന്ധനകളോടെ കൂടൽമാണിക്യം ക്ഷേത്രം തുറക്കും

ചൊവ്വാഴ്ച മുതൽ നിബന്ധനകളോടെ കൂടൽമാണിക്യം ക്ഷേത്രം തുറക്കും

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രത്തിന് കീഴിലുള്ള കീഴേടങ്ങളും ക്ഷേത്രങ്ങളും കർശന നിയന്ത്രണങ്ങളോടെ ജൂൺ 9 ചൊവ്വാഴ്ച്ച മുതൽ തുറക്കുമെന്ന് മാനേജിങ്ങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.തെർമൽ സ്കാനിംഗ് ഉണ്ടായിരിക്കും,5 പേരിൽ കൂടുതൽ ഒരേ സമയം അനുവദിക്കില്ല ,10 വയസ്സിന് താഴെയുള്ളവർക്കും 65 വയസ്സിന് മുകളിൽ ഉള്ളവർക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ല ,മാസ്കും സാനിറ്റൈസറും നിർബന്ധമാക്കും ,പ്രസാദം ഉണ്ടായിരിക്കുകയില്ല ,പുറത്ത് നിന്ന് കൊണ്ടുവരുന്ന പൂജ സാധനങ്ങൾ സ്വീകരിക്കുകയില്ല.രാവിലെ നാല് മുതൽ ഏഴര വരെയും വൈകീട്ട് അഞ്ചര മുതൽ ഏഴര വരെയുമാണ് ദർശനം അനുവദിക്കുക .അമ്പലത്തിൽ വരുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്നും കമ്മിറ്റി തീരുമാനിച്ചു .സർക്കാർ നിബന്ധനകൾ പാലിച്ച് കൊണ്ട് മാത്രമേ ക്ഷേത്രം തുറക്കുകയുള്ളെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.ഭരണസമിതി അംഗങ്ങൾ ,എൻ.പി പരമേശ്വരൻ നമ്പൂതിരി ,ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിന് എത്തിയിരുന്നു .

Exit mobile version