Home NEWS ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് ഡിവൈഎഫ്ഐ സർജിക്കൽ ഗൗൺ നൽകി

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് ഡിവൈഎഫ്ഐ സർജിക്കൽ ഗൗൺ നൽകി

ഇരിങ്ങാലക്കുട :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ‘ഞങ്ങളുണ്ട്’ എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെക്ക് ഡോക്റ്റർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കി നൽകി. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾക്ക് ഗൗൺ കൈമാറി. ബ്ലോക്ക് ജോ. സെക്രട്ടറി വി.എച്ച്.വിജീഷ്, വൈ.പ്രസിഡണ്ട് പി.എം. സനീഷ്, ആശുപത്രി ഹെഡ് നേഴ്സ് കെ.എ. മേരി എന്നിവർ പങ്കെടുത്തു.

Exit mobile version