Home NEWS സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ഓട്ടോമോബൈൽ ക്വിസ് മത്സരവുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എസ്.എ....

സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ഓട്ടോമോബൈൽ ക്വിസ് മത്സരവുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എസ്.എ. ഇ ക്ലബ്

ഇരിങ്ങാലക്കുട: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓട്ടോ മൊബൈൽ ക്വിസ് മത്സരവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ സൊസൈറ്റി ഫോർ ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്സ് (എസ് എ ഇ) ക്ലബിന്റെ ആഭിമുഖ്യത്തിലാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർഥികൾ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ ഏഴ് ഞാറാഴ്ച, വൈകുന്നേരം അഞ്ച് മണിക്ക് ഓൺലൈൻ ആയാണ് മത്സരം.ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഒരാഴ്‍ച്ചയായി ഓൺലൈനിൽ നടത്തി വരുന്ന എസ് എ ഇ വീക്ക് (S A E Week) ൻറെ സമാപന പരിപാടിയാണ് ഓട്ടോ ക്വിസ് . എൻജിനീയറിങ്ങിൽ തൽപരാരായ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഓട്ടോ മൊബൈൽ രംഗത്തുള്ള താൽപര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ചിരിക്കുന്ന ഈ കാലത്ത് അതിനു സഹായകമാകുന്ന പുതിയ മാധ്യമങ്ങൾ സ്കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്നതും ഈ മത്സരത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.രജിസ്ട്രേഷൻ സൗജന്യമാണ്. വിജയി കൾക്ക് 3000 രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനം. ലോക്ക് ഡൗൺ സമയത്ത് കോളജിൽ നിർമിച്ച വിവിധ കോവിഡ് പ്രതിരോധ സാങ്കേതിക ഉപകരണങ്ങളുടെ വിപണനതിലൂടെയാണ് ഇതിന് വേണ്ടിയുള്ള തുക സമാഹരിച്ചത് എന്ന് എസ്.എ.ഇ ക്ലബ് ഭാരവാഹികൾ ആയ മുഹമ്മദ് ആഷിക്, നിവിൻ വിൻസൺ, അദീപ് എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9074443438, 9744848305 എന്നീ നമ്പറുകളിൽ ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് ബന്ധപ്പെടണം

Exit mobile version