കരുവന്നൂർ: ലോക്ക് ഡൗൺ സാഹചര്യത്തിൽ പഠനം വീടുകളിൽ ആക്കിയപ്പോൾ ടി.വി ഇല്ലാതെ കഷ്ട്ടപ്പെടുന്ന ഒരുപാട് കുട്ടികൾ ഉണ്ട്.അങ്ങനെയുള്ള ഒരു കുട്ടിക്ക് ആശ്വാസമായി വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ടി.വി നൽകി മാതൃകയാകുകയാണ് കരുവന്നൂർ സ്വദേശി സ്നിയ ബഷീർ.കഴിഞ്ഞ ദിവസം ടി.വി ഇല്ലാതെ പഠനം മുടങ്ങുമെന്ന പേടിയിൽ ആൽമഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ വാർത്ത കണ്ടപ്പോഴാണ് തൻറെ വീട്ടിൽ ഉപയോഗിക്കാതെയിരിക്കുന്ന ടി.വി യുടെ കാര്യം ഓർമ്മ വന്നതെന്ന് സ്നിയ ബഷീർ പറഞ്ഞു.തൻറെ പിറന്നാൾ ദിവസം തന്നെ ഇത്തരം ഒരു നല്ല പ്രവൃത്തി ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സ്നിയ.ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി അനീഷ് പി.എസ് ന് അർഹതയുള്ളവർക്ക് കൊടുക്കുവാൻ വേണ്ടി ടി.വി കൈമാറി.ബഷീർ ,സജിത ദമ്പതികളുടെ മകളായ സ്നിയയുടെ ഭർത്താവ് മെഹ്‌റൂഫ് അസീസ് ആണ്..