തൃശൂർ :വിദൂര വിദ്യാഭ്യാസത്തിലെ വിദ്യാർത്ഥികൾക്ക് പ്രോജക്ട് സമർപ്പിക്കുവാൻ കൂടുതൽ സമയവും ജില്ലാ ആസ്ഥാനത്ത് പുതിയ കേന്ദ്രവും അനുവദിക്കുമെന്ന് സിൻഡിക്കേറ്റംഗവും വിദൂര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനറുമായ യൂജിൻ മോറേലി അറിയിച്ചു. ഷെഡ്യൂൾ പ്രകാരം ബി.കോം 1 മുതൽ 3 വരെയും ബി.എ.4 മുതൽ 6 വരെയുമാണ് പ്രോജക്റ്റുകൾ നൽകേണ്ടത്.കോവിഡ് മൂലമുള്ള യാത്ര ബുദ്ധിമുട്ട് പരിഗണിച്ച് കൃത്യ സമയത്ത് പ്രോജക്റ്റ് നൽകുവാൻ ബുദ്ധിമുട്ടള്ളവർക്ക് ഈ തിയ്യതികൾക്ക് ശേഷം ജില്ലാ ആസ്ഥാനത്തെ കേന്ദ്രത്തിൽ നൽകുവാൻ പുതിയ സൗകര്യം ഒരുക്കും .വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് ജില്ലയിൽ 2 കേന്ദ്രങ്ങൾ മാത്രമാണ് പഠന ക്ലാസുകൾ നടത്തുന്നതിന് ഉണ്ടായിരുന്നുള്ളൂ. ഇത് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം 14 കേന്ദ്രങ്ങളാക്കി ഈ അദ്ധ്യയന വർഷം ഉയർത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഗുണകരമായി ആവശ്യമെങ്കിൽ സൗകര്യപ്രദമായ കൂടുതൽ കേന്ദ്രങ്ങൾ ഇനിയും അനുവദിക്കുമെന്ന് യൂജിൻ മോറേലി അറിയിച്ചു.