ഇരിങ്ങാലക്കുട: മണ്ഡലത്തിൽ തരിശുഭൂമികൾ കൃഷിഭൂമികളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഔഷധസസ്യകൃഷിക്ക് പൂമംഗലം ഗ്രാമ പഞ്ചായത്തിലെ എടക്കുളത്തും, കാറളം പഞ്ചായത്തിലെ പുല്ലത്തറയിലും ആരംഭം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം സ്ഥലം എം.എൽ.എ പ്രൊഫ. കെ.യു അരുണൻ കുറുന്തോട്ടി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് പ്രൊഫ ആർ.കെ നന്ദകുമാറിന്റെ എടക്കുളത്തുള്ള 3 ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.വിത്ത് മുതൽ വിപണി വരെയുള്ള സാങ്കേതിക, വിപണന ‘സഹായം മറ്റത്തൂർ ലേബർ സഹകരണ സംഘം നൽകും.പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു.വികസന കാര്യ ചെയർപേഴ്സൺ കവിത സുരേഷ്, മുകുന്ദപുരം താലൂക്ക് തഹസിൽദാർ മധുസൂദനൻ ഐ.ജെ ,സഹകരണ സംഘം അസി. രജിസ്ട്രാർ എം.സി അജിത്ത് ,അസി കൃഷി ഓഫീസർ ഷാന്റോ കുന്നത്തു പറമ്പിൽ, മറ്റത്തൂർ ലേബർ സഹകരണ സംഘം സെക്രട്ടറി കെ.പി.പ്രശാന്ത് ,പ്രൊഫ.എം.എസ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.