Home NEWS പൂമംഗലം പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കൽച്ചിറ പാലം പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പൂമംഗലം പടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കൽച്ചിറ പാലം പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട :പ്രൊഫ കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 35, 00, 000 (മുപ്പത്തിയഞ്ച് ലക്ഷം ) രൂപ ഉപയോഗിച്ച് പണിയുന്ന കോടംകുളം പുളിക്കൽച്ചിറ പാലത്തിന്റെയും മുഖ്യമന്ത്രിയുടെ തദ്ദേശ്ശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും ഒലുപ്പൂക്കഴ കോടംകുളം റോഡിനായി അനുവദിച്ച 50, 00, 000 (അമ്പത് ലക്ഷം ) രൂപയുടെ നിർമ്മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം എം എൽ എ നിർവഹിച്ചു. പടിയൂർ പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർവഹണ ചുമതല എൽ. എസ് ജി. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും ഒലുപ്പൂക്കഴ – കോടംകുളം റോഡിന്റെ നിർവഹണ ചുമതല വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തുമാണ് നിർവഹിക്കുക. ഉദ്ഘാടന ചടങ്ങിൽ പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എസ്. സുധൻ അദ്ധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വർഷ രാജേഷ് മുഖ്യാഥിതി ആയിരുന്നു. പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ. ആർ. വിനോദ് വാർഡ്‌ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ്‌ മെമ്പർ സജി ഷൈജു കുമാർ സ്വാഗതവും പടിയൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സി. ബിജു നന്ദിയും പറഞ്ഞു.

Exit mobile version