ഇരിങ്ങാലക്കുട:തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതരവികസന സഹകരണ
സംഘത്തിന്റെ കീഴിലുള്ള 700 പേരടങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ വനിത
തൊഴില്‍ സംരംഭകത്വഗ്രൂപ്പായ ഷീ സ്മാര്‍ട്ടിന്റെ കാര്‍ഷിക നേഴ്‌സറിയും കാര്‍ഷിക
സര്‍വ്വീസ് സെന്ററിന്റെയും ആരംഭം കുറിക്കുന്നതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട
ബൈപ്പാസ് റോഡില്‍ നേഴ്‌സറി സര്‍വ്വീസ് സെന്ററിന്റെ പണികള്‍ പുരോഗമിക്കുന്നു.അ
തിനായി ഒരുലക്ഷം പച്ചക്കറിതൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ ഒന്നാംഘട്ടം 25000
പച്ചക്കറി തൈകള്‍ക്ക് വിത്ത് പാകി. ഉടൻ ആരംഭിക്കുന്ന ഫാമില്‍ കാര്‍ഷിക സര്‍വ്വകലാ
ശാല വികസിപ്പിച്ചെടുത്ത ഗുണമേൻമ ഉള്ളതും കൂടുതല്‍ വിളവുതരുന്നതും വേഗം
തന്നെ കായ്ക്കുന്നതുമായ ഫലവൃക്ഷതൈകള്‍ ,അലങ്കാര ചെടികള്‍ ,വിവിധയിനം
വിത്തുകള്‍,ജൈവവള കീടനാശിനികള്‍,കാര്‍ഷിക ഉപകരണങ്ങള്‍ കുറഞ്ഞനിരക്കില്‍
ലഭ്യമാകും.കൃഷിയില്‍ പരിചയസ്തരായ സ്ത്രീ തൊഴിലാളികളുടെ കാര്‍ഷിക ഷീ
സെല്‍ഫിയുടെ സേവനം ഒരു ഫോണ്‍ കോളിലൂടെ നിങ്ങളുടെ വീട്ടില്‍ എത്തുന്നതാണ്.
പച്ചക്കറി കൃഷി,അടുക്കള തോട്ടം,മട്ടുപ്പാവ് കൃഷി,പൂധോട്ടം ,മഴമറ,തിരിനന,ഗ്രോബാഗ്
കൃഷികള്‍ എന്നിവ ഇവര്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്നതാണ്.സംഘം വൈസ്
പ്രസിഡന്റ് അജോ ജോണിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ റിട്ടയര്‍
കൃഷി ഓഫീസര്‍ സി.സുകുമാരന്റെ കയ്യില്‍ നിന്ന് സംഘം പ്രസിഡന്റ് പി.
കെ.ഭാസി വിത്ത് ഏറ്റ് വാങ്ങി വിത്തിടല്‍ ഉദ്ഘാടനം നടത്തി.ഡയറക്ടര്‍മാരായ
അജിത് കീര ത്ത്,ഭാസി തച്ചപ്പിള്ളി,ഇബ്രാഹിം കളക്കാട്ട്, ഹാജിറ റഷീദ്
എന്നിവര്‍ പങ്കെടു ത്തു.സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതവും ഷീ
സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി നന്ദിയും പറഞ്ഞു.