എടതിരിഞ്ഞി:കോവിഡാനന്തരം വരാനിടയുള്ള ഭക്ഷ്യക്ഷാമം നേരിടാൻ, പുതിയ ജീവിതം പണിതുയർത്താൻ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ കൃഷിക്കായി സമഗ്ര പദ്ധതി നടപ്പിലാക്കുകയാണ്. യൂണിറ്റ് തലം വരെ പച്ചക്കറികൾ, നെല്ല്, മാംസം തുടങ്ങിയവ കൃഷി ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.അതിജീവനത്തിന് വേണ്ടിയുള്ള കൃഷി ഇരിങ്ങാലക്കുടയിൽ നൂറ്റി അമ്പത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ബ്ലോക്ക് തല ഉദ്ഘാടനം എടതിരിഞ്ഞിയിൽ മങ്കാട്ടിൽ യൂണിറ്റിൽ വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹൻ, ട്രഷറർ ഐ.വി. സജിത്ത് എന്നിവർ ചേർന്ന് തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എം.സനീഷ്, മേഖലാ സെക്രട്ടറി ഒ.ജെ.ജോജി, പി.എ.രാമാനന്ദൻ, എൻ.എ.റിൻഷാദ്, എ.സി.സന്ദീപ്, ഗോകുൽദാസ് പതാരത്ത്, എം.ആർ.വൈശാഖ്, വി.ഡി. വൈഷ്ണവ്, ടി.എം.പ്രവീൺ എന്നിവർ പങ്കെടുത്തു.