Home NEWS കോവിഡ് 19: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്

കോവിഡ് 19: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 15 ന് ചെന്നൈയിൽ നിന്ന് വാളയാർ വഴി തിരിച്ചെത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിനാണ് (36) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം വാളയാറിൽ എത്തിയ സുഹൃത്തും മൂർക്കനിക്കര സ്വദേശിയുമായ യുവാവിനെ രോഗലക്ഷണങ്ങളുമായി പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 17 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ജില്ലയിൽ വീടുകളിൽ 6841 പേരും ആശുപത്രികളിൽ 33 പേരും ഉൾപ്പെടെ ആകെ 6874 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (മെയ് 20) നിരീക്ഷണത്തിന്റെ ഭാഗമായി എഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ബുധനാഴ്ച (മെയ് 20) അയച്ച 33 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 1578 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1538 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 40 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
383 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (മെയ് 20) 99 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1577 പേരെയും മത്സ്യചന്തയിൽ 960 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 115 പേരെയും സ്‌ക്രീൻ ചെയ്തു.നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികൾക്കും അന്യസംസ്ഥാനത്തിൽ നിന്നുമുളള മലയാളികൾക്കും അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ആരോഗ്യപ്രവർത്തകർ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ ബോധവൽക്കരണകിറ്റും നൽകുന്നുണ്ട്.ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാഞ്ഞാൾ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.സ്ഥാപനങ്ങളിൽ ക്വാറന്റീനിൽ കഴിയുന്നത് 572 പേർ
വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തി സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണകേന്ദ്രങ്ങളിൽ കഴിയുന്നത് 572 പേർ. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 304 പേരാണ് 7 കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുളളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർക്കായി 64 കോവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നു.

Exit mobile version