Home NEWS മഴക്കാല മുന്നൊരുക്കത്തിൻറെ ഭാഗമായി പീച്ചി ഡാമിലെ ജലം മണലിപ്പുഴയിലേക്ക് തുറന്നുവിടും: കരുവന്നൂര്‍ പുഴയോരത്ത് ജാഗ്രതാ...

മഴക്കാല മുന്നൊരുക്കത്തിൻറെ ഭാഗമായി പീച്ചി ഡാമിലെ ജലം മണലിപ്പുഴയിലേക്ക് തുറന്നുവിടും: കരുവന്നൂര്‍ പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

തൃശൂർ :മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി വൈദ്യുതി ഉത്പാദനത്തിന് ശേഷം ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബുധനാഴ്ച (മെയ് 20) രാവിലെ എഴ് മണിയ്ക്ക് ഡാമിന്റെ റിവര്‍ സ്ലൂയിസ് തുറന്ന് വൈദ്യുതി ഉത്പാദനം നടത്തും. ഉത്പാദന ശേഷം വരുന്ന ജലം നിയന്ത്രിത അളവില്‍ മണലിപ്പുഴയിലേയ്ക്ക് തുറന്നു വിടും. ഇതിന്റെ ഭാഗമായി മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍, പുഴയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, മറ്റ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Exit mobile version