Monday, May 12, 2025
26.4 C
Irinjālakuda

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും.പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, ഏജൻസികൾ എന്നിവ പ്രവർത്തിക്കും. മാലിന്യ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ, തുടർച്ചയായി പ്രവർത്തിക്കേണ്ട വരുന്ന ഉത്പാദന സംസ്‌കരണ ശാലകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ പൂജാകർമങ്ങൾക്ക് പോകുന്നതിന് പുരോഹിതൻമാർക്ക് അനുമതി നൽകിയിട്ടുണ്ട്.ആളുകൾ നടന്നും സൈക്കിളിലും പോകുന്നതിന് അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടു മണി മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന റോഡുകളിൽ 17നും നിയന്ത്രണം തുടരും. പുലർച്ചെ അഞ്ച് മണി മുതൽ രാവിലെ പത്തു മണി വരെയാണ് നിയന്ത്രണം. ഈ സമയപരിധിയിൽ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും അടിയന്തരാവശ്യത്തിന് പോകുന്ന വാഹനങ്ങൾക്കും ഈ റോഡുകളിൽ നിയന്ത്രണം ഉണ്ടാവില്ല. മറ്റുള്ളവർ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് പോലീസിന്റെ പാസ് വാങ്ങണം.

Hot this week

റെയിൽവേ സ്റ്റേഷൻ വികസനം സിപിഐഎം ധർണ ഇന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന...

യുദ്ധംപോലെ അപമാനകരമായ മറ്റൊന്നില്ല.

യുദ്ധത്തിൽ ചൈനക്കാരെ അടിച്ചു നിരപ്പാക്കിയ ശേഷം നാട്ടിലേക്ക് ലീവിൽ വന്ന പട്ടാളക്കാർക്ക്...

ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും:പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട :പ്രൊഫ:വി.കെ. ലക്ഷ്മണൻ നായർ എഴുതിയ ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം...

ഡി വൈ എഫ് ഐ ബ്ലോക്ക്‌ ശില്പശാല നടത്തി

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ സംഘടന...

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം https://www.facebook.com/watch/?v=1214491456327073&t=5

Topics

രാസലഹരി പിടികൂടിയ കേസിൽ സൽമാൻ റിമാന്റിലേക്ക്

Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ നിന്നും...

ഒടിയൻ പ്രദീപ് റിമാന്റിൽ

സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ ഒടിയൻ പ്രദീപ് റിമാന്റിൽ പുതുക്കാട് :...

ഇരട്ട തായമ്പക തത്സമയം

ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിൽ ഇപ്പോൾ ഇരട്ട തായമ്പക തത്സമയംhttps://www.facebook.com/share/v/18oUQpox9T/ പോരൂർ ഉണ്ണികൃഷ്ണൻ &കല്പാത്തി...
spot_img

Related Articles

Popular Categories

spot_imgspot_img