ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രി നഗരസഭയുടെ കോവിഡ് കെയർ സെന്റർ ആക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്.വെള്ളാങ്കല്ലൂർ സ്വദേശി പ്രവാസിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി കെട്ടിടമാണ് കോവിഡ് കെയർ സെന്റർ ആക്കുന്നതിന് വേണ്ടി വിട്ട് കൊടുക്കുന്നത് .അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വരുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് കെട്ടിടം സജ്ജമാക്കുന്നത്. മൂന്ന് ലക്ഷത്തോളം ചിലവ് ഇതിനായി വേണ്ടി വരുമെന്നും സ്പോൺസർമാരെ അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു .അധ്യാപകരുടെയും നഗരസഭാ ജീവനക്കാരുടെയും നേതൃത്വത്തിൽ ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റും .വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അസൗകര്യം ഉള്ളവരെയാണ് ഇവിടെ പാർപ്പിക്കുക .ഇരിങ്ങാലക്കുട ഫയർ ഫോഴ്സിന്റെയും നഗരസഭാ ജീവനക്കാരുടെയും നേതൃത്വത്തിൽ കെട്ടിടം പൂർണ്ണമായും ശുചീകരിച്ചു .ഇലക്ട്രിക്ക് പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഇതുവരെ 138 പേർ ഹെല്പ് ഡെസ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് .ചെറാക്കുളം ടൂറിസ്ററ് ഹോമിലും വുഡ് ലാൻഡ്സ് ഹോട്ടലിലും ആയിരുന്നു ഇതുവരെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത് .ചെറാക്കുളം അണുവിമുക്തമാക്കി ഉടമകൾക്ക് വിട്ട് കൊടുത്തു .വുഡ് ലാൻഡ്സിൽ ഉള്ളവരെ കെട്ടിടം സജ്ജമായാൽ അങ്ങോട്ട് മാറ്റും .രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു .