Home NEWS ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൽ ദേശീയതല ഓൺലൈൻ കോഡിങ് കോംപറ്റീഷൻ

ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൽ ദേശീയതല ഓൺലൈൻ കോഡിങ് കോംപറ്റീഷൻ

ഇരിങ്ങാലക്കുട: ലോക്ഡൗൺ കാലം ക്രിയാത്മകമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ദേശീയ തലത്തിൽ ഓൺലൈൻ കോഡിങ് കോംപെറ്റീഷൻ നടത്തിയാണ് ക്രൈസ്റ്റിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളും അധ്യാപകരും ശ്രദ്ധേയരായത്. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ ചാപ്റ്ററായ സി.എസ്.ഐ.യുടെ കീഴിലാണ് ദേശീയ തലത്തിൽ മത്സരം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നി൬് ആയിരത്തിൽ പരം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ശ്രീരംജി കെ.എസ്. (അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്), അജയ് രവീന്ദ്രൻ (ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. യശ്നിത് കൽറ (ദൽഹികേശവ് മഹാവിദ്യാലയം, ഡൽഹി), അമൽ എസ്. (മാർ അത്താനാസ്യോസ്, കോതമംഗലം) എന്നിവർ രണ്ടാം സ്ഥാനവും വി.എസ്.ഡി.എസ്. മഹിദർ (ജി.എം.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ആന്ധ്രാപ്രദേശ്), മൂന്നാം സ്ഥാനവും നേടി. കമ്പ്യൂട്ടർ സയൻസ് വിഭാഗം ഫാക്കൽട്ടി റൈസ വർഗീസ്, വിദ്യാർഥികളായ ലാസർ ടോണി, ജോസ് ആറ്റ്ലിൻ, സിറിൽ സിജു എന്നിവർ നേതൃത്വം നൽകി. വിജയികളെയും സംഘാടകരെയും എക്സിക്യുട്ടിവ് ഡയറക്ർ ഫാ. ജോൺ പാലിയേക്കര, ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ സജീവ് ജോൺ, വകുപ്പ് മേധാവി രമ്യ കെ. ശശി എന്നിവർ അഭിനന്ദിച്ചു.

Exit mobile version