ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ തദ്ദേശ്ശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലേക്ക് 2കോടി 58 ലക്ഷം രൂപ സംസ്‌ഥാന സർക്കാർ അനുവദിച്ചു. മണ്ഡലത്തിലെ വിവിധ തദ്ദേശ്ശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ കീഴിൽ വരുന്ന എന്നാൽ റീ ബിൽഡ് കേരള ഇനീഷേറ്റീവിൽ ഉൾപെടാത്തതുമായ തെരെഞ്ഞെടുത്ത റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്ന് പ്രൊഫ കെ യു അരുണൻ എം എൽ എ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ച ഫണ്ടിന്റെ നിർവഹണം ബന്ധപ്പെട്ട തദ്ദേശ്ശ സ്വയം ഭരണ സ്‌ഥാപനങ്ങൾ മുഖേനെയാണ് നടപ്പിലാക്കുക. പ്ലാൻ ഫണ്ടിൽ നിന്നും പൊതു മരാമത്തു പണികൾക്കായി പാലിക്കേണ്ട എല്ലാ നിബന്ധനകളും ഈ പ്രവർത്തികൾക്ക് ബാധകമായിരിക്കും. രണ്ട് വർഷത്തെ പരിപാലനം ഉറപ്പ് വരുത്തിക്കൊണ്ടായിരിക്കും ടെൻഡർ നടപടികൾ പൂർത്തിയാക്കുക.നിയോജക മണ്ഡലത്തിലെ ആളൂർ ഗ്രാമ പഞ്ചായത്തിലെ മെയിൻ കനാൽ ബണ്ട് റോഡ് 12 ലക്ഷം, കാറളം ഗ്രാമ പഞ്ചായത്തിലെ തെക്കേ കാവുപുര — മുസ്ലിം പള്ളി റോഡ് 12 ലക്ഷം, വെള്ളാനി — ഇയ്യാനിക്കുന്നു റോഡ് 24 ലക്ഷം, കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ രാമൻകുളം ലിങ്ക് റോഡ് 13 ലക്ഷം, പടിയൂർ ഗ്രാമ പഞ്ചായത്തിലെ മുനയം പടിഞ്ഞാറേ നടപ്പാത റോഡ് 15 ലക്ഷം, എസ് എൻ റോഡ് 10 ലക്ഷം, പൂമംഗലം — പടിയൂർ പഞ്ചായത്തുകളിലെ ഒലുപ്പൂക്കഴ — കോടംകുളം റോഡ് 50 ലക്ഷം, പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഷൺമുഖം കനാൽ സൗത്ത് ബണ്ട് റോഡ് 25 ലക്ഷം, പൂമംഗലം — വേളൂക്കര പഞ്ചായത്തിലെ എടക്കുളം — കോലോത്തുംപടി റോഡ് 30 ലക്ഷം, വേളൂക്കര ഗ്രാമ പഞ്ചായത്തിലെ കല്ലംകുന്ന് കോളനി — കുറ്റിക്കാടൻ മൂല റോഡ് 30 ലക്ഷം, തുമ്പൂർ അയ്യപ്പൻ കാവ് റോഡ് 10 ലക്ഷം, മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം — നമ്പ്യാങ്കാവ് റോഡ് 15 ലക്ഷം, പുല്ലൂർ — ചേർപ്പുംകുന്ന് റോഡ് 12 ലക്ഷം എന്നീ പ്രവർത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പഞ്ചായത്തുകൾ തുടർ നടപടികൾ പൂർത്തീകരിച്ചു വേഗത്തിൽ തന്നെ പണികൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശ്ശങ്ങൾ നൽകിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.