Home NEWS ലോക് ഡൗൺ മുതലെടുത്ത് ചാരായം വിൽപന യുവാവ് പിടിയിൽ

ലോക് ഡൗൺ മുതലെടുത്ത് ചാരായം വിൽപന യുവാവ് പിടിയിൽ

ആളൂർ:ലോക് ഡൗൺ മുതലെടുത്ത് ചാരായം വിൽപന : യുവാവ് പിടിയിൽ.പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. ലോക്ക് ഡൗൺ ലംഘിച്ച് ആളൂർ പട്ടേപ്പാടത്ത് ചീട്ടുകളി നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന ചാരായവുമായി യുവാവ് പിടിയിലായി. ആളൂർ പട്ടേപ്പാടം പാലാപറമ്പിൽ ദിനേശന്റെ മകൻ ലാലു എന്ന ലാൽകൃഷ്ണ(21 വയസ്)യാണ് പിടിയിലായത്.പട്ടേപ്പാടം കേന്ദ്രീകരിച്ച് ലോക് ഡൗൺ ഗൗനിക്കാതെ ചീട്ടുകളി നടക്കുന്നതായി ഡിവൈഎസ്പിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ മുതൽ മഫ്തിയിൽ പോലീസ് സംഘം ഈ ഭാഗത്ത് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിൽ സംശയാസ്പദമായ രീതിയിൽ കണ്ട ലാൽ കൃഷണയോട് പ്രദേശവാസിയായ മറ്റൊരു യുവാവ് പോലീസെത്തിയിട്ടുണ്ടെന്ന് പറഞ്ഞതിനാൽ തിടുക്കത്തിൽ തിരിച്ച് പോകാൻ ശ്രമിക്കുന്നത് കണ്ട പോലീസ് സംഘം ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് അരയിൽ സൂക്ഷിച്ച കുപ്പിയിൽ ചാരായം കണ്ടെത്തിയത്. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ സുഹൃത്തിന് നൽകാൻ കൊണ്ടുവന്ന ചാരായമാണെന്ന് പറയുകയായിരുന്നു. നിരവധി അടിപിടി കേസുകളിലും മറ്റും പ്രതിയായിരുന്ന ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ എറണാകുളം ജില്ലയിൽ നിന്നും ചാരായം എത്തിച്ച് വിൽപന നടത്തുന്നയാളാണെന്ന് വ്യക്തമായി. കോവിസ് 19 രോഗത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗൺ മൂലം വിദേശ മദ്യശാലകളും മറ്റും അടച്ചുപൂട്ടിയതിനാൽ വ്യാജചാരായത്തെയും മറ്റുമാണ് പലരും ആശ്രയിക്കുന്നത് ഇതിനെ മുതലെടുത്താണ് രണ്ടായിരം രൂപക്ക് വാങ്ങുന്ന ചാരായം മൂവായിരത്തി അഞ്ഞൂറ് രൂപയ്ക്ക് വിൽപന നടത്തുന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ആളൂർ സബ് ഇൻസ്പെക്ടർ കെ.എസ്. സുശാന്ത്, അഡീഷണൽ എസ്.ഐ കെ.കെ രഘു , എഎസ്ഐ മാരായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ സീനിയർ സിപിഒമാരായ എ.യു റെജി, ഷിജോ തോമസ് ആളൂർ സ്റ്റേഷനിലെ സീനിയർ സിപിഒ മഹേഷ്, സിപിഒ സുരേഷ്, എഎസ്ഐ ഷാജൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.അറസ്റ്റ് രേഖപ്പെടുത്തിയ ലാൽ കൃഷ്ണയെ മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും

Exit mobile version